കുട്ടിക്കടത്ത്: മുഖ്യമന്ത്രി വലിയ വില നല്‍കേണ്ടിവരും- ഡോ. ആസാദ്‌

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവം അവസാനിപ്പിക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്ന് ഡോ. ആസാദ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്തെന്നും അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണെന്നും ഡോ. ആസാദ് പറഞ്ഞു. കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും അറിയാന്‍ പോകുന്നേയുള്ളു. 'ഞാന്‍ ഒന്നും അറിഞ്ഞില്ല' എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കുട്ടിക്കടത്തു സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത്  ഇരിക്കണോ മുഖ്യമന്ത്രി?

കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ വിഷയം ശിശുക്ഷേമ സമിതിയിലോ സി ഡബ്ലിയു സിയിലോ ഒതുങ്ങി നില്‍ക്കില്ല. ആ സമിതികള്‍ പിരിച്ചുവിട്ട് അന്വേഷണം നടത്തി പരിഹരിക്കാവുന്ന ഒരു വിഷയം സര്‍ക്കാറിനെത്തന്നെ വീഴ്ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്. അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ്. കുറ്റം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ കൂര്‍ത്തു വരുന്നത് കാണാതിരിക്കാനാവില്ല.

അനുപമ അജിത്തുമാരുടെ സമരം പത്തു ദിവസം പിന്നിടുമ്പോള്‍ സമരത്തെപ്പറ്റി പറഞ്ഞു പൊലിപ്പിച്ച കഥകളെല്ലാം പിന്മാറുകയാണ്. കുട്ടിക്കടത്താണ് നടന്നത് എന്നു തെളിഞ്ഞു വന്നു. കുടുംബ കോടതിയില്‍ ദത്ത് ലൈസന്‍സ് ഹാജരാക്കാന്‍ ഇന്നലെയും ശിശുക്ഷേമ സമിതിക്കു കഴിഞ്ഞില്ല. കുഞ്ഞിനെ കിട്ടുന്നത് എങ്ങനെ വൈകിക്കാമെന്ന പ്രതികാര ബുദ്ധിയുടെ പ്രകടനത്തിന് കുറവുമുണ്ടായില്ല. ഈ പോക്ക് ഏറ്റവുമധികം അപകടമാവുക മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ആയിരിക്കും.

കാറ്റുകള്‍ കൂടു പൊളിച്ചു തുടങ്ങിയിട്ടുണ്ട്. മൗനം പൂണ്ടിരുന്നവര്‍ മിണ്ടിത്തുടങ്ങിയിട്ടുണ്ട്. സമരപ്പന്തലിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പുതു ശബ്ദങ്ങള്‍ വന്നു തുടങ്ങി. ഇന്ത്യന്‍ ധൈഷണിക കേന്ദ്രങ്ങളില്‍ നിന്ന് കുട്ടിക്കടത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇനി ഒന്നും അത്ര എളുപ്പം മായ്ക്കാനാവില്ല. കുറ്റവാളികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവില്ല.

കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും അറിയാന്‍ പോകുന്നേയുള്ളു. 'ഞാന്‍ ഒന്നും അറിഞ്ഞില്ല' എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 8 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More