മാപ്പുകൊണ്ട് കാര്യമില്ല, രക്തസാക്ഷികള്‍ക്ക് നഷ്ട പരിഹാരം നല്കണം -പ്രകാശ്‌ രാജ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കര്‍ഷക പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട രക്ത സാക്ഷികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നടന്‍ പ്രകാശ്‌ രാജ്. തെലുങ്കാന നഗര വികസന മന്ത്രി കെ ടി രാമറാവുവിന്‍റെ ട്വീറ്റ് പങ്കുവെച്ചാണ് പ്രകാശ്‌ രാജ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രഖ്യാപിച്ചതു മുതല്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് പ്രകാശ്‌ രാജ്. 

കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷകരുടെ മേല്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് രാമറാവു അവശ്യപ്പെട്ടത്. ഈ ട്വീറ്റ് റീ പോസ്റ്റ്‌ ചെയ്താണ് കര്‍ഷകരുടെ മരണത്തിന്‍റെ ഉത്തരവാദിത്വം എന്‍ ഡി എ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രകാശ്‌ രാജ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസാരിക്കവേയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ വാക്കുകള്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. പാര്‍ലമെന്‍റില്‍ നിയമം പാസായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന നിലപാടിലാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 12 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More