മോഡലുകളുടെ മരണം: പാര്‍ട്ടിയില്‍ അഞ്ജന മദ്യപിച്ചിട്ടില്ലെന്ന് സഹോദരന്‍

കൊച്ചി: ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മോഡലുകളില്‍ ഒരാളായ അഞ്ജനക്ക് ഹോട്ടലിലെ പാര്‍ട്ടിയില്‍ വെച്ച് കൂടെയുള്ളവര്‍ രണ്ട് തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയാണുണ്ടായതെന്ന് സഹോദരന്‍ അര്‍ജുന്‍. ഹോട്ടല്‍ നമ്പര്‍ 18 ലെ സി സി ടി വിയില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. അഞ്ജന ഡാന്‍സ് കളിക്കുന്നതും സന്തോഷത്തോടെ ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളും സി സി ടി വിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ പൊലീസാണ് കാണിച്ച് തന്നെതെന്നും അര്‍ജുന്‍ പറഞ്ഞു. 

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും അവര്‍ വെറും കൈയോടെ ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ചിലപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയായിരിക്കും അത്. മദ്യത്തോടെ എന്നും അകലം പാലിക്കുന്നയൊരാളാണ് അഞ്ജന. തന്‍റെ കല്യാണത്തിന് വീട്ടില്‍ വെച്ച് കൂട്ടുകാര്‍ക്ക് മദ്യം കൊടുക്കാന്‍ അഞ്ജന തയ്യാറായിരുന്നില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ജനയും അബ്ദുറഹുമാനും തമ്മില്‍ പ്രണയത്തിലായിരുവെന്ന് സുഹൃത്ത് പറഞ്ഞത് സത്യമാണോയെന്ന് അറിയില്ല. ഒരു വര്‍ഷമായി അഞ്ജനക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ബന്ധമുണ്ടായിരുന്നെങ്കില്‍ അവള്‍ അമ്മയോട് എങ്കിലും സൂചിപ്പിക്കുമായിരുന്നു. അവള്‍ക്ക് വീട്ടില്‍ നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. അഞ്ജനയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരുമിടപെടാറുമില്ലെന്നും അര്‍ജുന്‍ പറഞ്ഞു. കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ അപരിചിതര്‍ വന്നാല്‍ വ്യക്തമായി കാര്യങ്ങള്‍ തിരക്കിയതിന് ശേഷം സംസരിക്കാറുള്ളൂ. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അര്‍ജുന്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 22 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 23 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More