ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിൻ്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു- റിജില്‍ മാക്കുറ്റി

കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി അടുത്ത സൗഹൃദമുണ്ടെന്ന നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്‍റെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിൻ്റ്  അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തുവെന്നാണ് റിജില്‍ മാക്കുറ്റിയുടെ പരിഹാസം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

RSS കാരനായ അനുരാഗ് ഠാക്കൂർ എന്ന മതവെറിയനായ വർഗീയ തീവ്രവാദിയുടെ സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്പീക്കർ താങ്കൾ മാസല്ല, കൊലമാസ്സാണ്. താങ്കൾ ഹൃദയത്തിൽ തന്നെ സൂക്ഷിക്കണം കാരണം തൃത്താല കരകയറിയത് എങ്ങനെയാണ് കൃത്യമായി ബോധ്യമായി. ഠാക്കൂർ ഇഫക്റ്റ് തൃത്താലയിൽ നന്നായി വീശിയിറ്റുണ്ട്.ഏതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. 

അതിൻ്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. അതെ ബൽറാം ആണ് ശരിയെന്ന് കാലം തെളിയിക്കും. പിന്നെ സ്പീക്കർ മലബാർ കലാപവുമായി എടുത്ത നിലപാട് ഠാക്കൂരിലൂടെ ബാലൻസ് ചെയ്തു. എന്തൊരു സൈക്കോളജക്കിൽ മൂവാണ് സ്പീക്കർ നടത്തിയത്. ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിൻ്റ്  അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More