മറഡോണക്കെതിരെ ലൈംഗീകാരോപണവുമായി ക്യൂബന്‍ വനിത

ഹവാന: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണക്കെതിരെ ലൈംഗീകാരോപണവുമായി ക്യൂബന്‍ വനിത. തനിക്ക് 16 വയസുള്ള സമയത്ത് മറഡോണ ലൈംഗീകമായി ദുരുപയോഗപ്പെടുത്തിയെന്നാണ്‌ ക്യൂബക്കാരിയായ മേവിസ് അൽവാരസിന്‍റെ ആരോപണം. മറഡോണ മരിച്ച് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

ക്യൂബന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയുമായുള്ള മറഡോണയുടെ അടുപ്പംമൂലം 5 വര്‍ഷം തനിക്ക് ആ ബന്ധം തുടരേണ്ടി വന്നു. തന്‍റെ സമ്മതമില്ലാതെ ആഴ്ചകളോളം ബ്യൂണസ് ഐറിസിലെ ഹോട്ടലില്‍ വെച്ച് മറഡോണ ലൈംഗീകമായി ദുരുപയോഗം ചെയ്തതിരുന്നു. ലഹരി വിമുക്ത ചികിത്സക്കായി അദ്ദേഹം ക്യൂബയില്‍ എത്തിയ സമയത്താണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. ചികിത്സയില്‍ കഴിയുന്ന ക്ലിനിക്കില്‍ വെച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടത്. അപ്പുറത്തെ റൂമിലുള്ള അമ്മ അറിയാതെയിരിക്കാന്‍ അദ്ദേഹം തന്‍റെ വായ്‌ പൊത്തി പിടിച്ചിരുന്നുവെന്നും മേവിസ് അല്‍വാരസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറഡോണയുടെ ഈ പ്രവര്‍ത്തി മൂലം തന്‍റെ ബല്യമാണ് നഷ്ടമായത്. എല്ലാ നിഷ്കളങ്കതയും കവർന്നെടുക്കപ്പെട്ടു. അതി ക്രൂരമായിരുന്നു ആ സമയം. അതൊന്നുമോര്‍ക്കാന്‍  താത്പര്യപ്പെടുന്നില്ല.  ആത്മഹത്യയെക്കുറിച്ച് പോലും ആ സമയത്ത് ചിന്തിച്ചിരുന്നു. ഫിദല്‍ കാസ്ട്രോയും മറഡോണയും തമ്മില്ലുള്ള ബന്ധത്തെ ഭയന്നാണ് തന്‍റെ കുടുംബം അദ്ദേഹത്തിനോടൊപ്പം അയച്ചതെന്നും അല്‍വാരസ് വ്യക്തമാക്കി.

2001ൽ മറഡോണയ്ക്കൊപ്പം യുവതി അർജന്റീനയിലേക്കു പോയിരുന്നു. അന്ന് താരത്തിന് 40 വയസ്സും യുവതിക്ക് 16 വയസുമായിരുന്നു. ഫൗണ്ടേഷൻ ഫോർ പീസ് എന്ന സംഘടനയാണ് മറഡോണക്കെതിരെ ലൈംഗീക പീഡന പരാതി നല്‍കിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അര്‍ജന്‍റിനയിലെ കോടതിയിൽ മൊഴി നൽകാനെത്തിയപ്പോഴാണ് അൽവാരസ് പീഡന വിവരങ്ങള്‍ തുറന്ന് പറഞ്ഞത്. 

Contact the author

International Desk

Recent Posts

International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More
International

മൊറോക്കോയില്‍ ഭൂചലനം; 296 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

More
More