താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കയില്ലെങ്കില്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും - രാകേഷ് ടികായത്ത്

ഡല്‍ഹി: താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ലമെന്‍റിലേക്ക് ടാക്ടര്‍ റാലി നടത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഒരു വര്‍ഷമായി നടക്കുന്ന സമരത്തില്‍ 750 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. അതിന്‍റെ ഉത്തരവാദിത്വം കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടികായത്തിന്‍റെ പ്രസ്താവന.

നവംബര്‍ 29ന് 60 ടാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ എത്തും. ഞങ്ങള്‍ റോഡ്‌ തടഞ്ഞുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അത് കര്‍ഷകരുടെ രീതിയല്ല. സര്‍ക്കാര്‍ തുറന്ന റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേതാക്കാന്മാരുമായി നേരില്‍ കണ്ട് സംസാരിക്കുവാനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. 1000 കര്‍ഷകരും അവിടെ ഉണ്ടായിരിക്കും -ടിക്കായത്ത് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ആഴ്ചയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും  ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നുമാണ് നിയമങ്ങള്‍ പിന്‍വലിച്ചുക്കുന്ന പ്രഖ്യാപനത്തില്‍ ഉറപ്പുനല്‍കിയത്. ശൈത്യകാല സമ്മേളനത്തില്‍ നിയമം പാര്‍ലമെന്റ് നടപടി പ്രകാരം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More