കൊവിഡ് -19 നെക്കുറിച്ച് നമുക്ക് ഇപ്പോഴും അറിയാത്ത ചില കാര്യങ്ങള്‍

ലോകം പുതിയ കൊറോണ വൈറസിനെ തിരിച്ചറിയുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ നിതാന്തമായ പരിശ്രമം തുടരുകയാണെങ്കിലും കൊവിഡ്-19-നെ കുറിച്ചുള്ള പലകാര്യങ്ങളും ഇപ്പോഴും നമുക്ക് കൃത്യമായി അറിയില്ല. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശാസ്ത്ര ലോകത്തിന്‍റെ പരിശ്രമങ്ങള്‍ തുടരുകയാണ്. 

അതില്‍ ശ്രദ്ധേയമായ ചില വലിയ ചോദ്യങ്ങൾ ഇവയാണ്:

1. എത്ര പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്

ഏറ്റവും അടിസ്ഥാനപരവും നിർണായകമായ ചോദ്യമാണിത്. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് മൊത്തം രോഗ ബാധിതരുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ്. രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ലക്ഷക്കണക്കിന്‌ പേര്‍ ഉണ്ടാകാം എന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രവുമല്ല, അറേബ്യന്‍ രാജ്യങ്ങള്‍ അടക്കം ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ അപൂര്‍ണ്ണമാണ്. കൊറോണ വൈറസ് എത്ര ദൂരം അല്ലെങ്കിൽ എത്ര എളുപ്പത്തിൽ പടരുന്നുവെന്ന് തിരിച്ചറിയണമെങ്കില്‍ ആന്റിബോഡി പരിശോധന വികസിപ്പിക്കേണ്ടതുണ്ട്.

2. കൊവിഡ് ശരിക്കും എത്രത്തോളം മാരകമാണ്

എത്ര കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തുന്നതുവരെ മരണനിരക്ക് എത്രയെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. വൈറസ് ബാധിച്ചവരിൽ 1% പേർ മരിക്കുന്നുവെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. എന്നാല്‍, രോഗലക്ഷണങ്ങളില്ലാത്ത രോഗികളുണ്ടെങ്കിൽ മരണനിരക്ക് അതിലും കുറവായിരിക്കാം.

3. പൂർണ്ണമായ രോഗലക്ഷണങ്ങള്‍

കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ പനിയും വരണ്ട ചുമയുമാണ് - ഇവയാണ് നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. തൊണ്ടവേദന, തലവേദന, വയറിളക്കം എന്നിവയും ചില കേസുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് വാസനിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായും അഭ്യൂഹങ്ങള്‍ ഉണ്ട്. ജലദോഷവും തുമ്മലും സാധാരണ കൊവിഡ് രോഗികളില്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ ഒരു ലക്ഷണവും കാണിക്കാത്തവരും ഉണ്ട്. ഗവേഷണങ്ങള്‍ നടക്കുകയാണ്, യഥാര്‍ത്ഥ രോഗലക്ഷണങ്ങള്‍ വ്യക്തമായി കണ്ടെത്താന്‍.

4. വൈറസ് പടര്‍ത്തുന്നതില്‍ കുട്ടികൾ വഹിക്കുന്ന പങ്ക്

കുട്ടികൾക്ക് തീർച്ചയായും കൊറോണ വൈറസ് പിടിക്കാം. എന്നിരുന്നാലും, അവ കൂടുതലും നേരിയ ലക്ഷണങ്ങളായാണ് വികസിക്കുക. മുതിര്‍ന്നവരെ അപേക്ഷിച്ച് മരണനിരക്ക് കുറവാണുതാനും. കുട്ടികൾ സാധാരണയായി രോഗം പരത്തുന്നവരാണ്, എന്നാല്‍ അതെത്രത്തോളം തീവ്രമാണെന്ന് ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല.

5. കൃത്യമായി എവിടെ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, ഔദ്യോഗികമായി സാർസ്-കോവി -2 എന്ന് വിളിക്കപ്പെടുന്ന കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നാണ് സാധാരണ ഉണ്ടാകാറ്. വവ്വാലുകളില്‍നിന്നും മറ്റു ജീവികളിലേക്കും, തുടര്‍ന്ന്, മനുഷ്യരിലേക്കും എത്തുകയാണ് ചെയ്യാറ്. ആ ലിങ്കാണ് ഇപ്പോഴും പിടികിട്ടാത്തത്.

6. വേനൽക്കാലത്ത് വൈറസ് കൂടുതല്‍ പടരാതിരിക്കുമോ

വേനൽക്കാലത്തേക്കാൾ ശൈത്യകാലത്താണ് ജലദോഷവും പനിയും കൂടുതലായി കാണപ്പെടുന്നത്. പക്ഷേ ചൂടുള്ള കാലാവസ്ഥ വൈറസിന്റെ വ്യാപനത്തിൽ മാറ്റം വരുത്തുമോ എന്ന് ഇതുവരെ അറിവായിട്ടില്ല. വേനൽക്കാലത്ത് കൊറോണ വൈറസ് കൂടുതല്‍ പടരില്ല എന്നാണെങ്കില്‍ ശൈത്യകാലത്ത് അത് വലിയ അപകടകാരി ആയേക്കാം.

7. എന്തുകൊണ്ടാണ് ചില ആളുകൾക്ക് കൂടുതൽ കഠിനമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്

കൊവിഡ് -19 മിക്കവർക്കും ഒരു മിതമായ അണുബാധയാണ്. എന്നാല്‍ ഏകദേശം 20% പേർ കൂടുതൽ കഠിനമായ ലക്ഷണങ്ങള്‍ അനുഭവിക്കുന്നു. എന്തുകൊണ്ട്? ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അവസ്ഥയും, ജനിതകപരമായ ഘടകങ്ങളും ഉണ്ടാകാം. അവ കൃത്യമായി കണ്ടുപിടിക്കലാണ് ഗവേഷകരുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി.

8. പ്രതിരോധശേഷി എത്രത്തോളം നീണ്ടുനിൽക്കും, ഒരുതവണ വന്നവര്‍ക്ക് രോഗം വീണ്ടും വരുമോ

വൈറസിനെ വിജയകരമായി നേരിടണമെങ്കില്‍ രോഗികളുടെ പ്രതിരോധ ശേഷി വര്‍ധിച്ചിരിക്കണം. എന്നാല്‍ രോഗമാകട്ടെ കുറച്ച് ആഴ്ചകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ. വന്നവരില്‍തന്നെ വീണ്ടും കൊവിഡ് വന്നുവെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വരുമോ ഇല്ലയോ എന്ന് പറയാന്‍ ശാസ്ത്രത്തിനും കഴിയുന്നില്ല.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More