തൊഴിലാളികളെ സംരക്ഷിക്കാതെ രോഗത്തിന്‍റെ സമൂഹ വ്യാപനം തടയാനാവില്ലെന്ന് സീതാറാം യെച്ചൂരി

അതിഥി തൊഴിലാളികളെ സംരക്ഷിക്കാതെ കൊവി‍ഡ്-19 ന്റെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ലെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള പാക്കേജുകൾ  പരിഗണിച്ചില്ല. ഇത്  നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നെന്നും  യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ അതിഥി തൊഴിലാളികളുട കൂട്ടപ്പലായനം സംബന്ധിച്ച് ഫേസ്ബുക്കിലാണ് യെച്ചൂരി അഭിപ്രായം രേഖപ്പെടുത്തിയത്.

ആയിരക്കണക്കിന്‌ അതിഥി തൊഴിലാളികളാണ്‌ ഡൽഹിയിലടക്കം കുടുങ്ങിക്കിടക്കുന്നത് പരിഹരിക്കാതെ മഹാമാരിയുടെ സമൂഹവ്യാപനം  തടയാനാകില്ല. എന്നാൽ ഇതുവരെ യാതൊരു പരിഹാര നടപടിയും കൈക്കൊണ്ടിട്ടില്ല. ഹൃദയശൂന്യമായ മോദി സർക്കാർ കോടിക്കണക്കിനാളുകളുടെ ജീവനുകൾ  അപകടത്തിലാക്കുകയാണ്. ഭവനരഹിതർക്കും, ഡൽഹി വർഗീയ കലാപത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്കും, അതിഥി തൊഴിലാളികൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്‌തുകൊടുത്തില്ലെങ്കിൽ ഈ മഹാമാരിയുടെ സമൂഹവ്യാപനം തടയാനാവില്ല. ഇവ ചൂണ്ടിക്കാണിച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പക്ഷെ അതിനു യാതൊരു പ്രതികരണവും ഉണ്ടായില്ല. സീതാറാം യെച്ചൂരി ഫേസ് ബുക്കിൽ കുറിച്ചു

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More