നിങ്ങളോട് പ്രതികരിക്കാന്‍ എന്നെ കിട്ടില്ല - റിപ്പബ്ലിക് ടിവിയോട് രാകേഷ് ടിക്കായത്ത്

ഡല്‍ഹി: കര്‍ഷക സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനോട് പ്രതികരിക്കാതെ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്. മറ്റ് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചെങ്കിലും റിപ്പബ്ലിക് ചാനല്‍ അവതാരികയോട് ക്യാമറ ഓഫ് ചെയ്യാന്‍ ടിക്കായത്ത് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അവതാരിക മൈക്കുമായി സമീപിച്ചപ്പോള്‍ നിങ്ങളോട് ഒന്നും തനിക്ക് പറയാനില്ലെന്ന് ടിക്കായത്ത് തീര്‍ത്ത് പറയുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രി സഭാ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ രാകേഷ് ടിക്കായത്തിനെ സമീപിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ച അര്‍ണാബ് ഗോസ്വാമി കര്‍ഷകരെയും അവരുടെ സമരങ്ങളെയും ചാനല്‍ ചര്‍ച്ചകളിലൂടെ നിരന്തരം അതിക്ഷേപിച്ചിരുന്നു. ഇത് കര്‍ഷകര്‍കരെ പ്രേകോപിച്ചിരുന്നു. ഇതാണ് ടിക്കായത്തിന്‍റെ രൂക്ഷ പ്രതികരണത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും  ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നുമാണ് ഉറപ്പുനല്‍കിയത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More