ഹലാല്‍ ബോര്‍ഡുളള ഹോട്ടലുകള്‍ക്കെതിരെ ബിജെപി നടത്തുന്നത് ആസൂത്രിത നീക്കം- എ എ റഹീം

മലപ്പുറം: മലപ്പുറത്തെ ഫുഡ് ഫെസ്റ്റില്‍ പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം. കേരളത്തിന്റെ ഭക്ഷണ ശീലങ്ങളില്‍ ഇടപെടാനും ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാര്‍ ശക്തിയേയും അനുവദിക്കില്ലെന്ന് എ എ റഹീം പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യഘടനയെ തകര്‍ക്കാന്‍ ആര്‍ എസ് എസ് എല്ലാകാലവും പരിശ്രമിച്ചിട്ടുണ്ട്. മുസ്ലീം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെയും ഹലാല്‍ ബോര്‍ഡുകളുളള ഹോട്ടലുകള്‍ക്കെതിരെയും ആസൂത്രിതമായ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ശക്തികളുടെ ഉദ്ദേശം. സ്വീകാര്യത കിട്ടാനായി സോഷ്യല്‍ മീഡിയയിലൂടെ എന്തും പറയാമെന്ന അവസ്ഥയാണ്. ഇത്തരത്തിലുളള ചര്‍ച്ചകളെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. കേരളത്തെ വിഭജിക്കാനുളള സംഘപരിവാര്‍  നീക്കത്തെ ഡി വൈ എഫ് ഐ തടയും''- എ എ റഹീം കൂട്ടിച്ചേര്‍ത്തു.

ഭക്ഷണത്തില്‍ പോലും മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയാണ് ഡി വൈ എഫ് ഐ 'ഫുഡ് സ്ട്രീറ്റ്' സമരം സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങളിലുളള ഹോട്ടലുകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. ഹലാലിന്റെ പേരില്‍ തുപ്പിയ ഭക്ഷണമാണ് നല്‍കുന്നതെന്നും അതിനാല്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചരണം.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More