കോഴിക്കോട് വീണ്ടും സിക വൈറസ് ബാധ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവതിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നെത്തിയ യുവതി ഈ മാസം പതിനേഴിന് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സിക ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിരുന്നു. രണ്ട് പരിശോധനാ ഫലങ്ങളും പോസിറ്റീവാവുകയായിരുന്നു.

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗവിമുക്തയായ യുവതി നിലവില്‍ വീട്ടില്‍ കഴിയുകയാണെന്നും അവരുമായി സമ്പര്‍ക്കമുണ്ടായ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പനി, കണ്ണിനു ചുവന്ന നിറം, ശരീരത്തില്‍ ചുവന്ന പാടുകള്‍, സന്ധി വേദന, പേശി വേദന, തല വേദന തുടങ്ങിയവയാണ് സിക വൈറസിന്റെ ലക്ഷണങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ പതിനാല് ദിവസങ്ങള്‍ക്കുളളില്‍ രോഗലക്ഷണം കണ്ടുതുടങ്ങും. എല്ലാവരിലും രോഗലക്ഷണങ്ങളുണ്ടാകാന്‍ സാധ്യതയില്ല. കൊതുകുകളിലൂടെയാണ് വൈറസ് പടരുന്നത്. നേരത്തെ തിരുവനന്തപുരത്തും സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് സിക വൈറസ് പടരാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More