നിയന്ത്രണങ്ങളോട് സഹകരിക്കണം, ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു; പ്രധാനമന്ത്രി

ലോക്ഡൗണിൽ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 63-ാമത് മന്‍ കി ബാത്ത് പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് ബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാകണമെന്ന് മോദി പറഞ്ഞു.

ലക്ഷ്മണ രേഖ വരച്ച് ധൈര്യത്തോടെ പ്രതികൂല സ്ഥിതിഗതികളെ നേരിടണം. നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. നിയന്ത്രണം ഇപ്പോഴും ചിലരൊക്കെ പാലിക്കാത്തത് അതീവ ഗൗരവതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യക്ക് മുന്നില്‍ മറ്റുവഴികളില്ല, ഗുരുതരമായ രോഗത്തിന് കഠിനമായ ചികിത്സ വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു. ലോക് ഡൗണല്ലാതെ മറ്റു മാര്‍ഗമില്ല'- അദ്ദേഹം വ്യക്തമാക്കി

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More