ഒമിക്രോണ്‍ ഏറ്റവും അപകടകാരിയായ കൊവിഡ്- ലോകാരോഗ്യ സംഘടന

ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നിരുന്നു. ലോകത്ത് ഇതുവരെ കണ്ടെത്തിയ കൊവിഡിന്റെ വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് കണ്ടെത്തല്‍.

ഈ വകഭേദം കൊവിഡ് വന്നുപോയവരില്‍ വീണ്ടും പടരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബെല്‍ജിയം, ഇസ്രയേല്‍, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. ആശങ്കാജനകമായ സാഹചര്യമാണുളളത്. എത്രയും പെട്ടെന്നുതന്നെ വാക്‌സിന്‍ വിതരണം നടക്കണമെന്നും ദുര്‍ബലരായവരെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍  നടത്തേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപന ശേഷി കൂടുതലാണ് ഒമിക്രോണിന് എന്നതാണ്  ലോകരാജ്യങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. വാക്‌സിന്റെ പ്രതിരോധത്തെയും പുതിയ വകഭേദം ബാധിക്കുമെന്നും ആശങ്കയുണ്ട്. ഒമിക്രോണ്‍ ഭീതിയുയര്‍ന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ അതിര്‍ത്തികളടച്ചുതുടങ്ങി. യുകെ, ഇറ്റലി, ജര്‍മ്മനി, കെനിയ, ജപ്പാന്‍, സിംഗപ്പൂര്‍, കെനിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാബ്വെ, എസ്വിറ്റിനി, ലെസുത്തൂ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് കാനഡ, ജപ്പാന്‍, നെതര്‍ലന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

Contact the author

International Desk

Recent Posts

Web Desk 2 days ago
International

ലൈംഗിക പീഡനക്കേസ്; ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂവിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തു

More
More
International

യുകെയില്‍ പുരുഷന്മാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌

More
More
International

മദ്യവും കഞ്ചാവും വാങ്ങാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി കാനഡയിലെ ക്യൂബെക്ക് പ്രവിശ്യ

More
More
International

ഇനി മുതല്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല

More
More
International

പലായനത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ അഫ്ഗാന്‍ ദമ്പതികള്‍ക്ക് തിരികെ ലഭിച്ചു

More
More
Web Desk 1 week ago
International

സ്ത്രീകള്‍ പൊതു കുളിമുറികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് താലിബാന്‍

More
More