ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ ഏകദേശം 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം തെരുവ് പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്. മൃഗക്ഷേമ വിദഗ്ദരടങ്ങിയ പാനലിന്റെ സഹായത്തോടെ ഒരു സ്വകാര്യ കമ്പനിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ തെരുവുനായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം വളരെ കൂടുതലാണ്. അരുമമൃഗ അനാഥത്വ സൂചികയില്‍ പത്തില്‍ 2.4 ആണ് ഇന്ത്യയുടെ പോയിന്റ്. രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനം പേര്‍, അതായത് പത്തില്‍ ഏഴുപേര്‍ ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും തെരുവുപൂച്ചകളെ കാണുന്നുണ്ടെന്നും രാജ്യത്തെ 77 ശതമാനം പേര്‍ തെരുവുനായ്ക്കളെ ഇടക്കിടെ കാണുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ സൂചിക പ്രകാരം എട്ട് കോടിയോളം പൂച്ചകളും നായ്ക്കളുമാണ് തെരുവില്‍ കഴിയുന്നത്. രാജ്യത്തെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലായി 88 ലക്ഷം നായ്ക്കളും പൂച്ചകളുമുണ്ട്. രാജ്യത്തെ അരുമമൃഗങ്ങളില്‍ 85 ശതമാനം വാസകേന്ദ്രങ്ങളില്ലാത്തവയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മൃഗ ഡോക്ടറെ കാണാത്ത ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. മൃഗാശുപത്രിയിലേക്കുളള ദൂരമടക്കമുളള സാങ്കേതിക കാരണങ്ങളാലാണ് ഇന്ത്യയിലെ അറുപത്തിയൊന്ന് ശതമാനം ജനങ്ങളും മൃഗഡോക്ടറെ കാണാന്‍ കൂട്ടാക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൈനയില്‍ 7.5 കോടി തെരുവുനായ്ക്കളും പൂച്ചകളുമാണുളളത്. അമേരിക്കയില്‍ 4.8 കോടി, ജര്‍മ്മനിയില്‍ 20. 6 ലക്ഷം, ഗ്രീസില്‍ 20 ലക്ഷം, മെക്‌സിക്കോയില്‍ 40 ലക്ഷം, റഷ്യയില്‍ 41 ലക്ഷം, ദക്ഷിണാഫ്രിക്കയില്‍ 11 ലക്ഷം എന്നിങ്ങനെയാണ് ആഗോളതലത്തില്‍ തെരുവുനായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More