'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി ബി ഐ 5-ന് തുടക്കമായി. ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. ചിത്രങ്ങള്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാള കുറ്റാന്വേഷണ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായ സി ബി ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഇത്. ഇത്തവണയും എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് സി ബി ഐ -5 നിര്‍മ്മിക്കുന്നത്. 

ഇത്തവണ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. മുകേഷ്, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ്കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബര്‍ പതിനാറോടെ മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. നിലവില്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1988-ലാണ് മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബി ഐ സീരീസിലെ ആദ്യ ചിത്രം ഒരു സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. ചിത്രം വന്‍ വിജയമായതോടെ അടുത്ത വര്‍ഷം തന്നെ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗമിറങ്ങി. ജാഗ്രതയും ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്കുശേഷം 2004-ലാണ് ഈ സീരീസിലെ അടുത്ത ചിത്രമിറങ്ങുന്നത്. സേതുരാമയ്യര്‍ സിബി ഐ, 2005-ല്‍ നേരറിയാന്‍ സിബി ഐ എന്ന ചിത്രവും പുറത്തിറങ്ങി. നേരറിയാന്‍ സിബിഐക്ക് തിയറ്ററുകളില്‍ വലിയ വിജയം നേടാനായില്ലെങ്കിലും അന്നുമുതല്‍തന്നെ അടുത്ത ഭാഗത്തേക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

More
More
Web Desk 5 days ago
Movies

ഒടുവിൽ, ഇരയോടൊപ്പമെന്ന് സൂപ്പർ താരങ്ങൾ; 'വേട്ടക്കാരന് വേണ്ടിയും പ്രാർത്ഥിക്കുമോയെന്ന്' സോഷ്യല്‍ മീഡിയ

More
More
Web Desk 1 week ago
Movies

വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നല്‍ മുരളി

More
More
Web Desk 1 week ago
Movies

സീരിയല്‍ നടനായിരുന്നതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്- അനൂപ് മേനോന്‍

More
More
Movies

രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ഈ മാസവും റിലീസ് ചെയ്യില്ല

More
More
Web Desk 2 weeks ago
Movies

'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

More
More