അതിർത്തി അടച്ച് തൊഴിലാളികളുടെ പലായനം തടയണമെന്ന് കേന്ദ്രം

ലോക്ഡൗണിനിടെ മറ്റു സംസ്ഥാന തൊഴിലാളികളുടെ സഞ്ചാരം തടയാൻ സംസ്ഥാന അതിർത്തിയും ജില്ലാ അതിർത്തികളും അടയ്ക്കാന്‍ സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ നിർദേശം. ഇതോടൊപ്പം തൊഴിലാളികൾ ഉള്ള സ്ഥലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവർ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും പൊലീസ് മേധാവിമാരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കാൽനടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയവരില്‍ ചിലര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൂടാതെ, ലോക്ക് ഡൗൺ വകവയ്ക്കാതെ പലായനത്തിന്റെ ഭാഗമായി ആളുകൾ തടിച്ചു കൂടുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ലോക്ക് ഡൗൺ സമയത്ത് ദേശീയപാത വഴിയോ നഗരങ്ങളിലൂടെയോ ജനങ്ങൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്. എന്നാല്‍, വേണ്ട മുന്നൊരുക്കങ്ങള്‍ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് എല്ലാ പ്രതിസന്ധികള്‍ക്കും കാരണമെന്ന ആക്ഷേപവും ശക്തമാണ്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More