പണമില്ലാത്തതിനാല്‍ ഐ ഐ ടി സീറ്റ് നഷ്ട്ടപ്പെട്ട ദളിത് വിദ്യാര്‍ഥിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌

അലഹബാദ്: സാമ്പത്തിക പ്രശ്‌നം മൂലം ഫീസടക്കാത്തതിന് ഐ ഐ ടി വാരാണസിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥിക്കായി സ്വന്തം കയ്യില്‍ നിന്ന് ഫീസടച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജ്. സര്‍വ്വകലാശാലയില്‍ പ്രവേശനം നല്‍കാന്‍ വിധിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ്, വിദ്യാര്‍ത്ഥിനി അടക്കാനുളള 15,000 രൂപ അടക്കുമെന്നും അറിയിച്ചു.

പഠനത്തില്‍ മിഠുക്കിയായ സന്‍സ്‌കൃതി രഞ്ജന് ജെ ഇ ഇ മെയിന്‍ പരീക്ഷയില്‍ 92.77 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ഈ വര്‍ഷം നടന്ന ജെ ഇ ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ എസ് സി വിഭാഗത്തില്‍ നിന്ന് 1469-ാം റാങ്കും വിദ്യാര്‍ത്ഥിനി നേടിയിരുന്നു. പിന്നീട് ഐ ഐ ടി വാരാണസിയില്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിന് സീറ്റ് ലഭിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് പിതാവിന്റെ ചികിത്സാചെലവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം ഫീസ് അടക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഐ ഐ ടി അഡ്മിഷന്‍ നിഷേധിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സീറ്റ് നിഷേധിച്ചതിനെതിരെ സന്‍സ്‌കൃതി കോടതിയെ സമീപിക്കുകയായിരുന്നു. പിതാവിന് ആഴ്ച്ചയില്‍ രണ്ട് ദിവസം ഡയാലിസിസ് ചെയ്യേണ്ടിവരുന്നുണ്ടെന്നും അദ്ദേഹത്തിന് ജോലിക്ക് പോകാന്‍ സാധിക്കാത്തതും കൊവിഡ് മൂലമുണ്ടായ ബുദ്ധിമുട്ടുകളും മൂലമാണ് ഫീസ് അടക്കാന്‍ കഴിയാതിരുന്നത് എന്നാണ് വിദ്യാര്‍ത്ഥിനി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. നിലവില്‍ സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ ഐ ഐ ടിയും ജെ എസ് എയും ചേര്‍ന്ന് സൂപ്പര്‍ ന്യൂമററി സീറ്റ് സൃഷ്ടിച്ച് വിദ്യാര്‍ത്ഥിനിക്ക് സീറ്റ് നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിക്ക് ബ്രിട്ടണില്‍ സ്മാരകം പണിയുമെന്ന് സ്റ്റാലിന്‍

More
More
National Desk 5 hours ago
National

നടന്‍ സോനു സൂദിന്റെ സഹോദരി പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും

More
More
National Desk 1 day ago
National

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

More
More
Web Desk 1 day ago
National

അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

More
More
Web Desk 1 day ago
National

പൊലീസ് വാഹനമിടിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ

More
More
Web Desk 1 day ago
National

ആം അദ്മി പഞ്ചാബ് മുഖ്യമന്ത്രിയെ ഫോണ്‍ വഴിയുള്ള നിര്‍ദ്ദേശത്തിലൂടെ തീരുമാനിക്കും

More
More