'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 2-ന് മരക്കാര് അറബിക്കടലിന്റെ സിംഹം ലോകവ്യാപകമായി റിലീസിനെത്തുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഓരോ വിവാദങ്ങളാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 'തിയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക് സിനിമ നല്‍കാനിരുന്നത്. എന്‍റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്? - മോഹന്‍ലാല്‍ ചോദിച്ചു.

'ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും'- മോഹന്‍ലാല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തേ, തിയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തുവന്നിരുന്നു. അത് വലിയ പോര്‍വിളികളിലാണ് അവസാനിച്ചത്. നസീറിനും ജയനും ശേഷം മലയാള സിനിമ ഉണ്ടായിരുന്നു എന്നത്‌ മോഹൻലാൽ മനസ്സിലാക്കണം എന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ പ്രതികരണം. അത് വാദപ്രതിവാദങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി. ഒടുവില്‍, സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ചിത്രം തിയേറ്ററില്‍തന്നെ റിലീസ് ചെയ്യാന്‍ തീരുമാനമാകുന്നത്.

പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ്. സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More