'ഞങ്ങള്‍ക്ക് ജോലി തരൂ' ; കായിക താരങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ജോലി ലഭിക്കാത്ത കായികതാരങ്ങള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ അനിശ്ചിത കാല സമരത്തില്‍. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ താരങ്ങളാണ് ജോലി ലഭിക്കാനായി തെരുവില്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അത് ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ് ഇവരില്‍ ഭൂരിഭാഗം പേരും. 

'സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ജോലി തന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ജോലി കിട്ടിയിട്ടില്ല. ജോലി ലഭിക്കാതെ ഇനി സമരത്തില്‍ നിന്ന് പിന്മാറില്ല. ഞങ്ങള്‍ക്ക് വേറേ  നിവൃത്തിയില്ല. ഈ ജോലി പ്രതീക്ഷിച്ച് പത്ത് വര്‍ഷമായി  കാത്തിരിക്കുകയാണ്. അന്നത്തെ കായിക മന്ത്രി ഇ പി ജയരാജന്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. വിഷയത്തില്‍ തീരുമാനമാവുന്നതുവരെ സമരം തുടരാനാണ് തീരുമാനം'- കായിക താരങ്ങള്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2010-14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 195 പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. ബാക്കി 54 പേരെ ഇതുവരെയും പരിഗണിച്ചിട്ടില്ല. എന്നാല്‍ 249 പേര്‍ക്കും ജോലി നല്‍കി എന്നാണ് സര്‍ക്കാരിന്റെ രേഖകളിലും വികസന നേട്ടങ്ങളിലുമെല്ലാം എഴുതിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഇടതുപാര്‍ട്ടികളിലും പുരുഷാധിപത്യമുണ്ട്, റാലികളിലെ സ്ത്രീ പങ്കാളിത്തം കമ്മിറ്റികളിലില്ല- ബൃന്ദാ കാരാട്ട്

More
More
Web Desk 22 hours ago
Keralam

ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

More
More
Web Desk 1 day ago
Keralam

ഫുട്‌ബോള്‍ ആരാധന വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ല; സമസ്തക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധിക്ക് സ്‌റ്റേ

More
More
Web Desk 2 days ago
Keralam

ഷാഫിയും രാഹുലും ഖത്തറില്‍; പ്രവര്‍ത്തകര്‍ ജയിലില്‍ - വ്യാപക വിമര്‍ശനം

More
More
Web Desk 2 days ago
Keralam

ഞാന്‍ ദേശീയ മൂല്യങ്ങളുളള ബിജെപി അനുകൂലി- ഉണ്ണി മുകുന്ദന്‍

More
More