എച്ച് ഐ വി ബാധിതര്‍ക്ക് അത്താണിയായി കൊള്‍മി; ഈ എയിഡ്സ് ബാധിത ജോലി നല്‍കിയത് പതിനായിരങ്ങള്‍ക്ക്

ഇന്ന് ലോക എയ്ഡ്സ് ദിനം. മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാര്‍ന്നുതിന്നുന്ന വൈറസാണ് എച്ച് ഐ വി (Human Immuno Deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധ ശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്ഡ്സ് (Acquired Immuno deficiency Syndrome). ചികിത്സയില്ലാത്ത അസുഖമാണ്, രോഗിയെ കണ്ടാലോ തൊട്ടാലോ ഒരുമിച്ച് ഒരു മുറിയില്‍ തങ്ങിയാലോ ഈ അസുഖം പകരും എന്നൊക്കെയുള്ള അബദ്ധജഡിലമായ തെറ്റിദ്ധാരണകള്‍ ഇന്നും വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. 

എന്നാല്‍ ഈ രോഗത്തോട് പോരാടി ജീവിക്കുന്നവർക്ക് സഹായവും സാന്ത്വനവും നല്‍കാന്‍ സ്വന്തം ജീവിതംതന്നെ മാറ്റിവച്ച ഒരു വനിതയുണ്ട് ഇന്ത്യയില്‍, മിസോറാമുകാരി വൻലാൽറുവാട്ടി കോൾനി. വളരെ ചെറിയ പ്രായത്തിൽ തന്നെ മയക്കുമരുന്നിന് ഇരയായ കോൾനി ഞരമ്പുകളിലേക്ക് നേരിട്ട് മയക്കുമരുന്ന് കുത്തിവെച്ചതിന്റെ ഫലമായി തന്റെ ഇരുപതാം വയസിൽ എച്ച് ഐ വി ബാധിതയാവുകയായിരുന്നു. മിസോറാമിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ എച്ച് ഐ വിയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കാര്യമായ അവബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

വീട്ടുകാര്‍പോലും കൈവിട്ട സാഹചര്യത്തില്‍ നിശ്ചയദാർഢ്യം കൈവിടാതെ ഒറ്റയ്ക്കു പൊരുതിയാണ് അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആരും സഹായത്തിനില്ലാതെ വന്നപ്പോള്‍ ഒരു വീട്ടില്‍ ഒറ്റയ്ക്കിരുന്ന് സ്വയം ലഹരി വിമുക്ത ചികിത്സ നടത്തിയാണ് അവര്‍ മയക്കുമാരുന്നിനെ പടിക്കുപുറത്താക്കിയത്. ഒറ്റപ്പെടലിന്റെ ആ നാളുകളില്‍ കോൾനി തന്‍റെ നാട്ടിലെ എയ്ഡ്സ് ബാധിതരെ കുറിച്ചോര്‍ത്തു. അവര്‍ അനുഭവിച്ചേക്കാവുന്ന വേദന... ഒറ്റപ്പെടല്‍... പരിഹാസം... 

അങ്ങനെയാണ് 2017-ൽ എച്ച് ഐ വി ബാധിതരായ സ്ത്രീകൾക്കു വേണ്ട സഹായവും പിന്തുണയും നൽകാനായി 'വുമൺസ് നെറ്റ്‌വർക്ക് ഓഫ് മിസോറാം (പി ഡബ്ള്യൂ എൻ എം)' എന്ന പേരില്‍ ഒരു സംഘടനക്ക് അവർ രൂപം നല്‍കിയത്. എച്ച് ഐ വി ബാധിതരായ സ്ത്രീകളെ സമാനരായ മറ്റ് ആളുകളുമായും അവരുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളുമായും ബന്ധപ്പെടുത്തുക എന്നതായിരുന്നു സംഘടനയുടെ പ്രാഥമിക ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുള്ളില്‍ എയ്ഡ്സ് ബാധിതരായ പതിനായിരത്തോളം ആളുകള്‍ക്ക് സുസ്ഥിരമായ ഉപജീവന മാര്‍ഗ്ഗം കണ്ടെത്താന്‍ അവരുടെ നെറ്റ്‌വർക്കിനു കഴിഞ്ഞു. രാജ്യത്ത് കൊവിഡ് രൂക്ഷമായി രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ടവരും മയക്കുമരുന്നിന് അടിമപ്പെട്ടവരുമായ ആളുകൾക്ക് പിന്തുണയുമായി കോൾനിയും സംഘവും തെരുവിലിറങ്ങി. ഇപ്പോൾ എൻ ജി ഒ ഗൂഞ്ചുമായും യു എൻ എയ്ഡ്സുമായും സഹകരിച്ചാണ് പി ഡബ്ള്യൂ എൻ എം പ്രവർത്തിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാര്‍ന്നുതിന്നുന്ന വൈറസാണ് എച്ച് ഐ വി (Human Immuno Deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധ ശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്ഡ്സ് (Acquired Immuno deficiency Syndrome) ചികിത്സയില്ലാത്ത അസുഖമാണ്, രോഗിയെ കണ്ടാലോ തൊട്ടാലോ ഒരുമിച്ച് ഒരു മുറിയില്‍ തങ്ങിയാലോ ഈ അസുഖം പകരും എന്നൊക്കെയുള്ള അബദ്ധജഡിലമായ തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹം വെച്ചുപുലര്‍ത്തുന്നുണ്ട്. ഇത് മാറ്റിയെടുക്കാനാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.

ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകൾ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും നിയന്ത്രണവിധേയമാക്കുവാൻ കഴിയുന്ന ഒരു അസുഖമാണ് എച്ച് ഐ വി. രക്തദാനം മൂലമുള്ള രോഗപകർച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാൻ സാധിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികൾ പുരോഗമിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകർച്ചയെ പൂർണ്ണമായും തടയാൻ സാധിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More