പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ മരണപ്പെട്ടതിന് തെളിവുകളില്ല; ധനസഹായം നല്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ മരണത്തെക്കുറിച്ച്​ കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യില്‍ കണക്കുകളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്​ തോമർ. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമോയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനാണ് കേന്ദ്ര കൃഷി മന്ത്രിയുടെ മറുപടി. രേഖാമൂലം എഴുതിയാണ് മറുപടി നല്‍കിയിരിക്കുന്നത്. കാർഷിക മന്ത്രാലയത്തിന്‍റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരണപ്പെട്ടില്ലെന്ന അതെ വാദമാണ് എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. അടിസ്ഥാന താങ്ങു വില, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല, പ്രക്ഷോഭത്തില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്കുള്ള സമയം അനുവദിച്ചില്ല - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമരം അവസാനിപ്പിക്കണമെങ്കില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു കൂടാതെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആദ്യം മുതല്‍ക്കെ അവശ്യപ്പെട്ടിരുന്നു. അതിനാല്‍ നിയമം പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിട്ടില്ല. കര്‍ഷകര്‍ മുന്‍പോട്ട് വെച്ചിരിക്കുന്ന മറ്റ് അവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 10 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 11 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More