ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാകുന്നു; 'ദ റെയില്‍വേ മെനി'ല്‍ മാധവനും

ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു. 'ദി റെയില്‍വേ മെന്‍' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസില്‍ ആര്‍ മാധവനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ഒടിടി സീരീസാണ് ദി റെയില്‍വേ മെന്‍. സീരീസില്‍ മാധവനെക്കൂടാതെ കെ കെ മേനോന്‍, ദിവ്യേന്ദു ശര്‍മ്മ, ബബില്‍ ഖാന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരുടെ കഥയാണ് ദി റെയില്‍വേ മെന്‍ പറയുന്നത്.

നവാഗതനായ ശിവ് റവൈലാണ് സീരീസിന്റെ സംവിധായകന്‍. ഡിസംബര്‍ ഒന്നിന് സീരീസ് ചിത്രീകരണം ആരംഭിച്ചിരുന്നു. 2022 ഡിസംബര്‍ രണ്ടിന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിക്കും സീരീസ് റീലീസ് ചെയ്യുക. ഭോപ്പാല്‍ ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ചവര്‍ക്കുളള ആദരവാണ് ദി റെയില്‍വേ മെന്‍. അവരില്‍ പലരെയും ഇന്നും ലോകത്തിന് അറിയില്ല. ആ ഹീറോകളെക്കുറിച്ച് വിശ്വസനീയമായ ഒരു സീരീസാണ് ചെയ്യാന്‍ പോകുന്നത് എന്നാണ് യഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1984 ഡിസംബര്‍ രണ്ടിന് അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്നറിയപ്പെടുന്നത്. ലോകത്തില്‍വച്ചേറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായാണ് ഭോപ്പാല്‍ ദുരന്തത്തെ കാണുന്നത്.  മീഥെയ്ന്‍ ഐസോസൈനയ്ഡ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ നിന്നും രാത്രി 10.30 ഓടെ വിഷവാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയായിരുന്നു. മുപ്പതിനായിരത്തിലധികം ആളുകളാണ് ഭോപ്പാലിലെ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ദുരന്തത്തിന്റെ ആഘാതം ഇന്നും അവിടുളള ജനം അനുഭവിക്കുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Web series

അഭിനയം നിര്‍ത്താന്‍ ധ്യാനത്തിന് കൊണ്ടുപോയവരാണ് ഇപ്പോള്‍ പ്രശംസിക്കുന്നത് - നീലിന്‍ സാന്ദ്ര

More
More
Web Desk 2 years ago
Web series

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമെത്തുന്നു

More
More
Web Desk 2 years ago
Web series

'ഷെയിം ഓണ്‍ യു'; സമാന്തക്കെതിരെ വിദ്വേഷ ക്യാംപെയിന്‍

More
More
Web series

'റിപ്പറു'മായി കരിക്ക് ടീം നെറ്റ്ഫ്‌ളിക്‌സിലേക്ക്

More
More
Web series

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം ഭീതിജനകമാണെന്ന് രാധിക ആപ്‌തെ

More
More