കര്‍ണാടകയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്; സമ്പര്‍ക്കത്തിലുള്ള 5 പേര്‍ക്ക് രോഗം

ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബംഗ്ലൂരില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഡോക്ടറാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ള 5 പേര്‍ക്ക് പരിശോധനാ ഫലം പോസറ്റീവാണ്. കര്‍ണാടകയില്‍ ആദ്യം ഒമിക്രോണ്‍ റിപ്പോര്‍ട്ട്‌ ചെയ്ത ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് കൊവിഡ് നെഗറ്റീവ് ആയെന്നും അദ്ദേഹം തിരിച്ച് ദുബായിലേക്ക് പോയിയെന്നും കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. ഒമൈക്രോണ്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഈ രണ്ട് പേരും തമ്മില്‍ സമ്പര്‍ക്കമില്ലായെന്നുള്ളതും ആശങ്കയുളവാക്കുന്നു. 

ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസോലേറ്റ്  ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. 240 സെക്കന്‍ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേരളത്തില്‍ ഇന്നലെ 4,700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 12 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More