ഒമൈക്രോണിന്‍റെ വ്യാപന ശേഷി ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയെന്ന് പഠനം

ഡല്‍ഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണിന് ഡെല്‍റ്റ വകഭേദത്തിനെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയെന്ന് പഠനം. പുതിയ വകഭേദത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഫ്രിക്കയില്‍ ഒമൈക്രോണ്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടയിലാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയതും വ്യാപന ശേഷിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തത്.  

കൊവിഡ് വന്നവരിലും ഒമൈക്രോണ്‍ അണുബാധയുണ്ടാകുവാനുള്ള സാധ്യതയുണ്ടെന്നും മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 'പ്രീ -പ്രിന്‍റ് ' വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിദഗ്ദരുടെ ഔദ്യോഗിക പരിശോധന റിപ്പോര്‍ട്ട്‌ ഇതുവരെ പുറത്ത് വന്നിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒമൈക്രോൺ കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ അന്നെ വോൻ ഗോട്ടർബർഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കോവിഡ് വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും ഗോട്ടർബർഗ് അഭിപ്രായപ്പെട്ടിരുന്നു. മൂന്നാം തരംഗം രൂക്ഷമായ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രക്ക് നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയടക്കം 20ലധികം രാജ്യങ്ങളില്‍ പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.   

Contact the author

International Desk

Recent Posts

Web Desk 1 day ago
Coronavirus

9-ാം ക്ലാസ് വരെ അടച്ചുപൂട്ടുന്നത് രണ്ടാഴ്ചത്തേക്ക് മാത്രം; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

More
More
Web Desk 2 weeks ago
Coronavirus

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി പത്ത് മണിക്കുശേഷം പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം നിര്‍ബന്ധം

More
More
Coronavirus

ഒമൈക്രോൺ പ്രതിസന്ധി മാര്‍ച്ചോടെ അവസാനിക്കും - ബില്‍ ഗേറ്റ്സ്

More
More
Web Desk 4 weeks ago
Coronavirus

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്നു; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

More
More
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

More
More
Coronavirus

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു!

More
More