'ഇത് സഹിക്കാനാവില്ല'; മകള്‍ക്കെതിരായ ട്രോളുകള്‍ അതിരുകള്‍ ലംഘിക്കുന്നതാണെന്ന് അഭിഷേക് ബച്ചന്‍

മകള്‍ ആരാധ്യക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ച് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. മകളെ കളിയാക്കിയുളള ട്രോളുകള്‍ തനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. പുതിയ ചിത്രമായ 'ബോബ് ബിസ്വാസ്'സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മകള്‍ക്കെതിരെ വന്ന  ട്രോളുകളെ സംബന്ധിച്ച് അഭിഷേകിന്റെ പ്രതികരണം.

'എനിക്ക് ഇത് ഒരിക്കലും ക്ഷമിക്കാനോ സഹിക്കാനോ സാധിക്കില്ല. ഞാന്‍ ഒരു പബ്ലിക് ഫിഗറാണ് അതുകൊണ്ട് എനിക്കെതിരായി വരുന്ന ട്രോളുകള്‍ അംഗീകരിക്കാം. എന്നാല്‍ എന്റെ മകള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എന്റെ മുഖത്തുനോക്കി പറയാം' അഭിഷേക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരാധ്യക്കെതിരായി നേരത്തെയും മോശം പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്. അന്നും അഭിഷേകും ഐശ്വര്യും അതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞോളു, അവള്‍ എന്റെ മകളാണ്, ഞാന്‍ അവളെ കെട്ടിപ്പിടിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. അവള്‍ എന്റെ മകളാണ്. എന്റെ ജീവിതവും എന്നാണ് അന്ന് ഐശ്വര്യ പറഞ്ഞത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More