ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം പാക്കിസ്ഥാന്‍; വിചിത്രവാദവുമായി യുപി സര്‍ക്കാര്‍

ഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തിനുകാരണം പാക്കിസ്ഥാനാണെന്ന വിചിത്രവാദവുമായി യുപി സര്‍ക്കാര്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ഉത്തര്‍പ്രദേശിലെ വ്യവസായ ശാലകള്‍ക്ക് പങ്കില്ലെന്നും യുപിയിലെ വ്യവസായശാലകളില്‍ നിന്നുളള വായു താഴോട്ടാണ് പോവുക, അതുകൊണ്ട് ഡല്‍ഹിയിലേക്ക് ആ വായു എത്തില്ലെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ഉത്തര്‍പ്രദേശ് താഴ്ന്ന ഭാഗത്തായതിനാല്‍ പാക്കിസ്ഥാനില്‍ നിന്നുളള മലിനവായു സംസ്ഥാനത്തെത്തുന്നുണ്ട്. അതുവഴിയാണ് ഡല്‍ഹിയില്‍ വായു മലിനീകരണമുണ്ടാകുന്നത് എന്ന് യുപി സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് കോടതിയില്‍ വാദിച്ചത്.

ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച് ആദിത്യാ ദുബെ എന്ന വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, വിചിത്രവാദമുന്നയിച്ച അഭിഭാഷകനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണം ഇല്ലാതാവാന്‍ പാക്കിസ്ഥാനിലെ വ്യവസായശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നാണോ താങ്കള്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ വായുമലിനീകരണം കൂടിയ സാഹചര്യത്തില്‍ വ്യവസായ ശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലേയും സമീപപ്രദേശങ്ങളിലെയും വ്യവസായ ശാലകള്‍ എട്ടുമണിക്കൂര്‍ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുളളു എന്ന എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ തീരുമാനം സംസ്ഥാനത്തെ പാല്‍, പഞ്ചസാര വ്യവസായങ്ങളെ ബാധിക്കുമെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വായുമലിനീകരണം രൂക്ഷമായതിനുപിന്നാലെ യുപിയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 14 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More