വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

തിരുവനന്തപുരം: കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ ക​ണ​ക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കായിരിക്കും പ്രസീദ്ധികരിക്കുക. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് കണക്കുകള്‍ പുറത്ത് വിടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമൈക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വാ​ക്​​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ്​ അ​വ​ലോ​ക​ന​​ യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്​ ന​ട​പ്പാ​ക്കു​ക. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ വാ​ക്​​സി​നെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​ധ്യാ​പ​ക​ർ സ​ർ​ക്കാ​ർ ഡോ​ക്​​ട​ര്‍ നല്‍കുന്ന മെഡിക്കല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കണം. വാ​ക്​​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക്​ സ്​​കൂ​ളി​ലെ​ത്താ​ൻ ആ​ഴ്​​ച്ച ​തോ​റും ആ​ർ ടി പി ​സി ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്. സ്വ​ന്തം ചെ​ല​വി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തെ​ന്നും അവലോകനയോഗം തീരുമാനിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ്ടും മെഗാ തിരുവാതിര നടത്തി സി പി ഐ എം; ഇത്തവണ തൃശൂരില്‍

More
More
Web Desk 6 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: വീണ്ടും വിചാരണ നടത്തണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ

More
More
Web Desk 22 hours ago
Keralam

നടിയെ ആക്രമിച്ച കേസിലെ വിവാദ വ്യവസായി താന്‍ അല്ലെന്ന് കോട്ടയം സ്വദേശി മെഹ്ബൂബ്

More
More
Web Desk 22 hours ago
Keralam

വിതുരയിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ ; റിപ്പോര്‍ട്ട്‌ തേടി മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 22 hours ago
Keralam

റിപ്പബ്ലിക് ഡേ പരേഡില്‍ നിന്ന് ഗുരുവിനെ മാറ്റി ശങ്കരാചാര്യരെ കൊണ്ടുവരുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 23 hours ago
Keralam

പിണറായിയെ സ്തുതിച്ചിട്ടില്ല, വരികൾ വിവാദമായതിൽ ദുഃഖം - മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ വി ടി നമ്പൂതിരി

More
More