സൈജുവിനൊപ്പം ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴ് പേര്‍ക്കെതിരെയും കേസ്

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഇവര്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി, ആനച്ചാല്‍ തുടങ്ങിയ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.   

മോഡലുകളുടെ മരണത്തിനു പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറുകളില്‍ നിന്ന് ലഹരിയും കഞ്ചാവുമുള്‍പ്പെടെ ഉപയോഗിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍ പങ്കെടുത്ത പാര്‍ട്ടികള്‍, സ്ഥലങ്ങള്‍, പങ്കെടുത്തവരുടെ പേരുവിവരങ്ങളുള്‍പ്പെടെയുളള വിവരങ്ങള്‍ പൊലീസിന് കൈമാറി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സൈജുവിനെതിരെ കൂടുതല്‍ കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്യും. മാരാരിക്കുളത്ത് നടന്ന ഡിജെ പാര്‍ട്ടിയില്‍ ലഹരിമരുന്ന് വിതരണം ചെയ്ത കേസില്‍ ആലപ്പുഴ അര്‍ത്തുങ്കല്‍ പൊലീസ് കേസ്  രജിസ്റ്റര്‍ ചെയ്യും. പാര്‍ട്ടിയില്‍ കഞ്ചാവ്, ലഹരി ഗുളികകള്‍, എംഡിഎംഎ തുടങ്ങിയവ കൈമാറിയെന്നാണ് സൈജു പൊലീസിന് നല്‍കിയ മൊഴി.

സൈജു നേരത്തെയും പല പെണ്‍കുട്ടികളെയും ലഹരിമരുന്ന് നല്‍കി ചൂഷണം ചെയ്തിട്ടുണ്ടെന്ന്  പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളുടെ പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More