മുന്‍‌കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുത് - ഡി എം ഒമാര്‍ക്ക് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം

തിരുവനന്തപുരം: മുന്‍‌കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് ഡി എം ഒമാര്‍ക്ക് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വഴി ജനങ്ങളില്‍ ആശങ്ക പടര്‍ത്താന്‍ ഇടയാക്കുമെന്നും ആരോഗ്യവകുപ്പിന്‍റെ സർക്കുലറിൽ പറയുന്നു. ആധികാരികമല്ലാത്ത വിവരങ്ങൾ ആരോഗ്യ വകുപ്പിന്‍റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവിലുണ്ട്. അതിതീവ്ര വ്യാപന ശേഷിയുള്ള ഒമൈക്രോണിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുമ്പോള്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകുമെന്നും ഉത്തരവില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് ജില്ലയില്‍  നിന്നും ഒമൈക്രോണ്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതുമായി ബന്ധപ്പെട്ട് ഡി എം ഒ വാര്‍ത്താസമ്മേളനം വിളിച്ചത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് ഡി എം ഒയോട് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്‌ തേടുകയും ചെയ്തു. അതോടൊപ്പം, അട്ടപ്പാടിയിലെ ശിശു മരണങ്ങളും ഗർഭിണികല്‍ നേരിടുന്ന പ്രശ്നങ്ങളും മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നത് ആരോഗ്യ വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയ  സംഭവങ്ങളാണ്. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More