അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷക്കെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് എം എ യൂസഫലി

കൊച്ചി: ഹെലിക്കോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ തന്നെ സഹായിക്കാനെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കഴിഞ്ഞ ഏപ്രിലില്‍ ഭാര്യയുമൊത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യൂസഫലിയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. യന്ത്രത്തകരാറിനെത്തുടര്‍ന്ന് പനങ്ങാട്ടെ ആളൊഴിഞ്ഞ പ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നു. സംഭവസമയത്ത് സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന രാജേഷ് ഖന്നയും ഭാര്യ ബിജിയുമായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കൂടിയായ ബിജിയും രാജേഷ് ഖന്നയും അവരുടെ വീട്ടില്‍ കൊണ്ടുപോയാണ് യൂസഫലിക്കും ഭാര്യക്കും പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ശേഷം പൊലീസെത്തി യൂസഫലിയെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ അദ്ദേഹം ഇവരുടെ വീട്ടിലായിരുന്നു കഴിഞ്ഞത്. 

'ഹെലികോപ്റ്റര്‍ അപകടമുണ്ടായ സമയത്ത് കനത്ത മഴയായിരുന്നു. അപ്പോള്‍ കുടയുമായി എത്തിയ രാജേഷ് എന്നെ ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കി. നടക്കാന്‍ പോലും വയ്യാതിരുന്ന എന്നെ എല്ലാവരും ചേര്‍ന്നാണ് പിടിച്ചിറക്കിയത്. ഞാന്‍ ആരാണെന്ന് ആദ്യം ഇവര്‍ക്ക് മനസിലായിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വീടെത്തിയ ഉടന്‍ സ്റ്റേഷനില്‍ പോയി വിവരം പറയുകയും പിന്നീട് വാഹനം വന്ന് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ പെരുമാറ്റത്തിനും സ്‌നേഹത്തിനും നന്ദി പറയുന്നു. നന്ദി പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇവരുടെ വീട്ടിലേക്ക് വന്നത്. ഇവര്‍ ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല' യൂസഫലി പറഞ്ഞു. 

കുടുംബത്തെ നേരില്‍ കാണാമെന്ന് യൂസഫലി നേരത്തേ വാക്കുകൊടുത്തിരുന്നു. എന്നാല്‍ ആദ്യം കാണാനെത്തിയപ്പോള്‍ ബിജിക്കും രാജേഷിനും  കൊവിഡായിരുന്നു.  പിന്നീട് വന്നപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കാണാന്‍ സാധിച്ചില്ല. ഇത്തവണ ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി എത്തിയത്. ഇവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More