ജയിലിനകത്ത് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎം- ആർഎസ്എസ് ബന്ധമുളള ഉദ്യോഗസ്ഥർ- അലനും ത്വാഹയും

കോഴിക്കോട്: യു എ പി എ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പന്തീരാങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബും ത്വാഹ ഫസലും. ചായ കുടിക്കാന്‍ പോയതിനല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അറിഞ്ഞത് ജയിലിലെ പത്രത്തിലൂടെയാണെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്നതിനുശേഷം സിപിഎമ്മിന്റെ മൊത്തം നിലപാട് തന്നെ മാറിയെന്നും അലനും ത്വാഹയും പറഞ്ഞു. മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

'മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ സിപിഎമ്മിന്റെ നിലപാട് മാറി. അത് സ്വാഭാവികമായും ജയിലിലുളള അവരുടെ ഉദ്യോഗസ്ഥരിലും പ്രതിഫലിക്കും. അതോടെ പൊലീസുകാര്‍ നമ്മളെ തെറി വിളിക്കാന്‍ തുടങ്ങി. പുസ്തകങ്ങള്‍ തരാന്‍ മടികാണിച്ചു. കടുത്ത പീഡനമാണ് നേരിടേണ്ടിവന്നത്. ജയിലിനകത്ത് ഞങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎമ്മുകാരും ആര്‍ എസ് എസുകാരുമായ ഉദ്യോഗസ്ഥരാണ്. ഇരുകൂട്ടരും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല' -അലന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് തങ്ങളെ കേള്‍ക്കാതെയാണെന്ന് ഇരുവരും പറഞ്ഞു. തന്നെ മാപ്പുസാക്ഷിയാക്കാനായി സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും അതിനായി ജയില്‍മാറ്റുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നും അലന്‍ പറഞ്ഞു. ജയിലില്‍ തങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദമുണ്ടെന്ന് കോടതിയില്‍ പറഞ്ഞതോടെ പുതിയ കേസുകള്‍ ചുമത്തിയെന്നും ഇരുവരും പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 6 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 7 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 9 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 10 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 10 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More