ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം: കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമില്ലന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി. നീട്ടുമെന്ന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നതെന്നും രാജീവ് ഗൗബ പറഞ്ഞു. '21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു ആലോചനകളും നടക്കുന്നില്ല'- അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതെല്ലാവരും കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,024 ആയി. അതിനിടെ മഹാരാഷ്ട്രയിൽ 12 പേരിൽ കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ‌ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 215 ആയി. 28 പേരാണ് ഇതുവരെ മരിച്ചത്. ബംഗാളില്‍ ഇന്ന് ഒരു മരണം കൂടിയുണ്ട്. കോവിഡ് രോഗം ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 day ago
Coronavirus

9-ാം ക്ലാസ് വരെ അടച്ചുപൂട്ടുന്നത് രണ്ടാഴ്ചത്തേക്ക് മാത്രം; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

More
More
Web Desk 2 weeks ago
Coronavirus

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി പത്ത് മണിക്കുശേഷം പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം നിര്‍ബന്ധം

More
More
Coronavirus

ഒമൈക്രോൺ പ്രതിസന്ധി മാര്‍ച്ചോടെ അവസാനിക്കും - ബില്‍ ഗേറ്റ്സ്

More
More
Web Desk 4 weeks ago
Coronavirus

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്നു; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

More
More
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

More
More