ബാബറി മസ്ജിദ് തകര്‍ത്തവര്‍ എന്നും വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും - കെ ടി ജലീല്‍

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ സംഘപരിവാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ഡിസംബർ 6 മതേതര ഇന്ത്യയുടെ മുഖത്തേൽപ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനിൽക്കും. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. ഭ്രാന്തമായ ആവേശത്തോടെ അയോദ്ധ്യയിലെ പള്ളി തകർക്കാൻ ഓടിക്കൂടിയ വർഗ്ഗീയവാദികളെ തടഞ്ഞു നിർത്തി 'നിങ്ങൾ ആ മന്ദിരം തകർക്കരുതെന്ന്' ചങ്കുപൊട്ടുമാറുച്ഛത്തിൽ വിളിച്ചു പറഞ്ഞ മഹന്ത്ലാൽ ദാസ് എന്ന സന്യാസിവര്യൻ്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളിൽ അലയടിക്കും. 

ആർ എസ്.എസിൻ്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തിൽ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരായ  ഡോ: ആർ.എസ്. ഷർമ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇർഫാൻ ഹബീബും  രാജ്യത്തിൻ്റെ മതേതര മനസ്സിൽ അനശ്വരമായി ജീവിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 1 day ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More
Web Desk 2 days ago
Social Post

എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂ നക്കിക്കും സാധിക്കില്ല- നിര്‍മ്മാതാവ് ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

More
More
Web Desk 3 days ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

More
More
Web Desk 3 days ago
Social Post

ബിജെപിയുടെ നീചമായ രാഷ്ട്രീയനീക്കത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും - എ എ റഹിം

More
More
Web Desk 3 days ago
Social Post

പ്രത്യയശാസ്ത്രമുപേക്ഷിച്ച പാര്‍ട്ടിയാണ് റസാഖിന്റെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി- ആസാദ് മലയാറ്റില്‍

More
More