ഗോവയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

പനാജി: ഗോവയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്ന് ആം ആദ്മി  പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാള്‍. 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി സൗത്ത് ഗോവയിലെ നാവെലിമില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗൃഹ ആധാര്‍ സ്‌കീമിനുകീഴില്‍ സ്ത്രീകള്‍ക്ക് നിലവില്‍ 1500 രൂപയാണ് നല്‍കിവരുന്നത്. ആം ആദ്മി അധികാരത്തിലെത്തിയാല്‍ അത് 2500 ആയി ഉയര്‍ത്തും. പദ്ധതിയിലുള്‍പ്പെടാത്ത പതിനെട്ടുവയസിനുമുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം നല്‍കും. മാതാപിതാക്കളുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ കോളേജില്‍ പോകാന്‍ കഴിയാത്ത യുവതികളുണ്ട്. അവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. ആം ആദ്മി അധികാരത്തിലെത്തിയാല്‍ ഗോവയിലുളള ഒരു സ്ത്രീക്കും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി അച്ഛന്റെയോ സഹോദരനെയോ സാമ്പത്തികമായി ആശ്രയിക്കേണ്ടിവരില്ല' അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരുപത്തിരണ്ടായിരം കോടി രൂപയാണ് ഗോവയുടെ ബഡ്ജറ്റ്. ഇതില്‍നിന്ന് 300 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴില്‍രഹിതര്‍ക്കുളള വേതനം, സൗജന്യ തീര്‍ത്ഥ യാത്ര, ഗൃഹ ആധാര്‍, പതിനെട്ടുവയസിനുമുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ആയിരം രൂപ അലവന്‍സ് തുടങ്ങി ഒട്ടേറേ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More