പി ജയരാജനെതിരെ 'കൊലയാളി' പരാമര്‍ശം; കെ കെ രമയെ കോടതി കുറ്റവിമുക്തയാക്കി

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി പി എം മുതിര്‍ന്ന നേതാവ് പി ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍  കെ കെ രമ എം എല്‍ എയെ കോടതി കുറ്റവിമുക്തയാക്കി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രമക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാതി പറഞ്ഞിരുന്നത്. പരാതിയെത്തുടർന്ന് രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് ആണ് കേസ് എടുത്തിരുന്നത്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കെ കെ രമയെ കുറ്റവിമുക്തയാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More