വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്‌

കോഴിക്കോട്: നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി റിപ്പോര്‍ട്ടുകള്‍. വഖഫ് ബോര്‍ഡല്ല സര്‍ക്കാര്‍ തന്നെയാണ് ഇതിന് മുന്‍ കൈ എടുത്തിരിക്കുന്നത് എന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറിച്ചുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയത്. 'വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും' -എന്നായിരുന്നു സമസ്ത നേതാക്കളുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. 

അതേസമയം, നിയമനം പി എസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 2019- ല്‍ തന്നെ സര്‍ക്കാരില്‍ നിന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അധ്യക്ഷനായിരുന്ന പാ​ണ​ക്കാ​ട്​ റ​ഷീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ​ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് 2020 -ല്‍ സി ​പി എം നേ​താ​വും മു​ൻ​മ​​ന്ത്രി​യു​മാ​യ ടി.​കെ. ഹം​സ അ​ധ്യ​ക്ഷ പ​ദവില്‍ എത്തിയതിന് ശേഷം സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം വീണ്ടും മുന്‍പോട്ട് വെക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് പി എസ് സി നിയമനം അംഗീകരിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നി​യ​മ​ന​ങ്ങ​ൾ പി എ​സ് സി​ക്ക്​ വി​ടാ​ൻ വ​ഖ​ഫ്​ ബോ​ർ​ഡ്​ റെ​ഗു​ലേ​ഷനില്‍ ഭേദഗതി വരുത്തി കരട് രൂപരേഖ സര്‍ക്കാരിലേക്ക് അയക്കാനായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2020 ജ​നു​വ​രി 23-ന്​ ​ചേ​ർ​ന്ന​ ബോ​ർ​ഡ്​ തീ​രു​മാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. പി എസ് സി നിയമന തീരുമാനം സ​ർ​ക്കാ​ര്‍ നിര്‍ദ്ദേശ പ്രകാരമാണെന്ന് വഖ ഫ് ബോര്‍ഡ് ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ് ഓഫീസര്‍ തൊട്ടടുത്ത ദിവസം അതായത് 2020 ജു​ന​വ​രി 24-ന്​ ​ന​ൽ​കി​യ ക​ത്തി​ൽ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്‍റെ തീരുമാനത്തില്‍ അംഗങ്ങളായ എം.​സി. മാ​യി​ൻ​ഹാ​ജി, അ​ഡ്വ.​ പി.​ വി. സൈ​നു​ദ്ദീ​ൻ എന്നിവര്‍ വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More