എല്‍ ഡി എഫ് വിജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ വിജയം നേടിയ എല്‍ ഡി എഫിന്റെ വിജയാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് നടന്മാരായ ജോജു ജോര്‍ജ്ജും വിനായകനും. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി റോഡിലിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ഇലത്താളം കൊട്ടുന്ന ജോജു ജോര്‍ജ്ജിന്റെയും ചുടവുകള്‍ വയ്ക്കുന്ന വിനായകന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  കൊച്ചി കോര്‍പ്പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 63-ാം ഡിവിഷന്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ്. കൂടാതെ വിനായകന്റെ ഡിവിഷന്‍ കൂടിയാണ്‌. 

'ഞാന്‍ ഷൂട്ടിംഗിനെത്തിയപ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന വിനായകനെ കണ്ടത്. വിനായകന്‍ എന്റെ അടുത്ത സുഹൃത്താണ്. ആ നിലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി. അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ് ഇലത്താളം കൊട്ടിയത്. ഇനി എന്നെ ഒന്ന് ജീവിക്കാന്‍ അനുവദിക്കണം' എന്നാണ് ജോജു ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്.

 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ 2950 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി ഡി മാര്‍ട്ടിന് 2263 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്‍ ഉപതെരഞ്ഞടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 195 വോട്ടുകളാണ് എന്‍ഡിഎ മുന്നണിക്ക് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 216 വോട്ടുകള്‍ ലഭിച്ച വി ഫോര്‍ കൊച്ചിക്ക് ഇത്തവണ 30 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഗാന്ധി നഗര്‍ ഡിവിഷനില്‍ കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കെ കെ ശിവന്റെ ഭാര്യയാണ് വിജയിച്ച ബിന്ദു ശിവന്‍. 


മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More