ഇന്ത്യക്കാര്‍ 2021- ല്‍ ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞ വാക്ക് ഇതാണ്!

ഇന്ത്യക്കാര്‍ 2021- ല്‍ ഏറ്റവും അധികം തിരഞ്ഞ വാക്ക് 'ക്രിക്കറ്റ്' എന്നാണ്. ഇന്ത്യൻ പ്രീമിയർ ലീഗ്, ഐസിസി ടി20 എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ തിരഞ്ഞത്. 'ഗൂഗിൾ ഇയർ ഇൻ സെർച്ച് 2021'പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യൂറോ കപ്പ്, കോപ്പ അമേരിക്ക, ടോക്യോ ഒളിമ്പിക്‌സ് എന്നിവയും ഇന്ത്യക്കാർ കൂടുതൽ തിരഞ്ഞ വാക്കുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 2020 ഏറ്റവും അധികം ആളുകള്‍ സേര്‍ച്ച് ചെയ്ത വാക്ക് കൊവിഡുമായി ബന്ധപ്പെട്ടാണ്.

വ്യക്തികളില്‍ ഏറ്റവും അധികം തിരഞ്ഞ പേര് ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്രയുടെതാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ പേരാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ടെസ്ല മേധാവി ഇലോൺ മസ്‌ക്, വിക്കി കൗശൽ, ഷെഹനാസ് ഗിൽ, രാജ് കുന്ദ്ര തുടങ്ങിയവരുടെ പേരും ഈ വര്‍ഷം ഏറ്റവും അധികം സേര്‍ച്ച്  ചെയ്ത പേരുകളില്‍ മുന്‍പന്തിയിലുണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഏറ്റവും അടുത്തുള്ള സേവനങ്ങളെ (NEAR ME) കുറിച്ചറിയാനുള്ള വിഭാഗത്തിൽ മുന്നില്‍ നില്‍ക്കുന്നത് കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വാക്സിന്‍ സെന്‍ററുകള്‍, വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കൊവിഡ് ആശുപത്രി സേവനങ്ങള്‍ എന്നിവയെക്കുറിച്ചാണ് കൂടുതലായും തെരഞ്ഞിരിക്കുന്നത്. ഇതിന് പുറമെ ഫുഡ് ഡെലിവറി, ഹോട്ടലുകൾ, ടിഫിൻ സർവീസ് എന്നിവയും അടുത്തുള്ള വിഭാഗത്തിൽ തിരഞ്ഞ കാര്യങ്ങളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്ത ഇന്ത്യന്‍ സിനിമ ജയ്‌ ഭീം ആണ്. ഷേർഷാ, രാധേ, ബെൽബോട്ടം സിനിമകളാണ് തൊട്ടടുത്തുള്ളത്. മലയാളത്തിൽ മോഹൻലാലിന്‍റെ ദൃശ്യം 2 വും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ടോക്യോ ഒളിമ്പിക്‌സ്, ബ്ലാക് ഫംഗസ്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്, അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ആളുകള്‍ തെരഞ്ഞ് പിടിച്ച വാര്‍ത്തകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 14 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 17 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More