"റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്"- മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് നേതാവ്

കോഴിക്കോട്: പൊതുമരാമത്ത് പി എ മന്ത്രി മുഹമ്മദ്‌ റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. ''റിയാസിന്‍റെത് വിവാഹമല്ല വ്യഭിചാരമാണ്. ഇത് പറയാന്‍ തന്‍റേടം വേണം. ഇങ്ങനത്തെ കാര്യങ്ങള്‍ പറയാന്‍ നട്ടെല്ല് ഉണ്ടായിരിക്കവണം''- അബ്ദുറഹിമാന്‍ പറഞ്ഞു. മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലായിരുന്നു അബ്ദുറഹിമാന്‍റെ വിവാദ പരാമര്‍ശം. 

''സ്വവര്‍ഗരതിയെ അംഗീകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് ഡി വൈ എഫ് ഐക്കാരാണ്. ഇ എം സും, എ കെ ജിയും സ്വര്‍ഗം വേണ്ടന്ന് പറയുന്ന കാഫിറുകളാണ്. ആയിരം പിണറായിമാര്‍ ഒരുമിച്ച് നിന്നാലും ലീഗിനെ തകര്‍ക്കാന്‍ സാധിക്കില്ല. ലീഗ് എപ്പോഴും സമുദായത്തിനോപ്പമാണ്'' - അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച്  മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ യോഗം നടത്തിയത്. എന്നാല്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സമസ്ത സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമസ്തക്ക് സമരം എന്ന സംഗതിയില്ലെന്നും ഒരു പാര്‍ട്ടിയോട് മാത്രം പ്രത്യേകിച്ച് അടുപ്പമോ അകലമോ പാലിക്കുന്നില്ലെന്നും മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 21 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More