ശിരോവസ്ത്രം ധരിക്കാത്തതിന് യുവതിയെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച് സദാചാര പൊലീസ്‌

ടെഹ്‌റാന്‍: ശിരോവസ്ത്രം ധരിക്കാത്തതിന് യുവതിയെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച് സദാചാര പൊലീസ് ഉദ്യോഗസ്ഥ. പബ്ലിക് ബസില്‍ വെച്ച് ശിരോവസ്ത്രം ധരിക്കാതെ മുടി അഴിച്ചിട്ടിരിക്കുന്ന യുവതിയോട് സദാചാര പൊലീസിംഗ് ഉദ്യോഗസ്ഥ തര്‍ക്കിക്കുന്നതും അവരെ ബസില്‍ നിന്ന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാസിക് അലിനെജാദും വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ കര്‍ശനമായ ഡ്രെസ് കോഡ് യുവതി ലംഘിച്ചെന്നും അവരെ പൊലീസിനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് ഹിജാബ് ധരിച്ച ഒരു സ്ത്രീ മറ്റൊരു യുവതിയെ ബസിന് പുറത്തേക്ക് തളളിയിടാന്‍  ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സദാചാര പൊലീസ് ഉദ്യോഗസ്ഥയോട് ബസിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ അവര്‍ ചെയ്യുന്നത് തെറ്റാണെന്നും ഉദ്യോഗസ്ഥ ബസിനുപുറത്തിറങ്ങണമെന്നും പറയുന്നതും വീഡിയോയില്‍ കാണാം.

'സത്യസന്ധമായി ഉത്തരം പറയൂ, ഒരു മുസ്ലീം സ്ത്രീയോട് അവരുടെ ഹിജാബ് ഊരിമാറ്റാന്‍ ആവശ്യപ്പെടുകയും അവരെ മര്‍ദ്ദിക്കുകയുമാണ് ചെയ്തതെങ്കില്‍ അന്താരാഷ്ട്രാ സമൂഹത്തിന്റെ പ്രതികരണം എന്തായിരിക്കും. ഇറാനിലെ സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നത്  സ്വാഭാവികവല്‍ക്കരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്. പാശ്ചാത്യ രാജ്യങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ നിര്‍ബന്ധിതമായി ഹിജാബ് ധരിപ്പിക്കുന്നതിനെ അനുസരിക്കുന്നതെന്തുകൊണ്ടാണ്' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മാസിക് അലിനെജാദ് പറഞ്ഞത്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുളള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. സ്ത്രീകളുടെ കൈകാലുകള്‍ മറഞ്ഞിരിക്കണം, വര്‍ണാഭമായതോ, ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More