തെരഞ്ഞെടുപ്പിന് മുന്‍പ് സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടി ; ചരണ്‍ജിത് സിംഗ് ചന്നി

ചണ്ഡീഗഡ്: തെരഞ്ഞെടുപ്പിന് മുന്‍പ് സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സുരക്ഷാപ്രശ്‌നങ്ങളുയര്‍ത്തി ഭയം സൃഷ്ടിക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നും സംസ്ഥാനത്ത് ഒരു തരത്തിലുമുളള സുരക്ഷാഭീഷണിയും നേരിടേണ്ടിവന്നിട്ടില്ലെന്നും ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു. അത്തരം വ്യാഖ്യാനങ്ങളെല്ലാം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സൃഷ്ടിയാണ്. ഞങ്ങള്‍ക്ക് പൊലീസിലും ഭരണസംവിധാനങ്ങളിലും വിശ്വാസമുണ്ട്. ഇവിടേക്ക് ഒരു ഡ്രോണുകളും വരില്ല. നമുക്ക് സ്വയം സമാധാനം നിലനിര്‍ത്താന്‍ സാധിക്കും- ചന്നി പറഞ്ഞു.

നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ രവീഷ് തിവാരിയും ചണ്ഡീഗഡ് റസിഡന്റ് എഡിറ്റര്‍ മന്‍രാജ് ഗ്രെവാള്‍ ശര്‍മ്മയും ചേര്‍ന്ന് മോഡറേറ്റ് ചെയ്ത 'ഇ-അദ്ദ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍. രാജ്യത്ത് രക്തസാക്ഷികളായവരുടെ പട്ടികയില്‍ എഴുപത് ശതമാനം പേരും പഞ്ചാബികളാണ്. പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. ജനങ്ങളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനങ്ങള്‍ ഞങ്ങളുടെ തീരുമാനങ്ങളെ ഏറ്റെടുക്കുന്നു എന്നാണ് അതിനര്‍ത്ഥം. ഞങ്ങള്‍ ഒറ്റക്കെട്ടാണ്' ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവ്‌ജ്യോത് സിംഗ് സിദ്ദുവില്‍ നിന്നും പൂര്‍ണ സഹകരണമാണ് ലഭിക്കുന്നതെന്നും ചന്നി പറഞ്ഞു. അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടുവെന്ന പരാമര്‍ശത്തെയും ചന്നി വിമര്‍ശിച്ചു. കോണ്‍ഗ്രസ് അദ്ദേഹത്തെ രണ്ടുതവണ മുഖ്യമന്ത്രിയാക്കി. അദ്ദേഹത്തിന്റെ ഭാര്യ പലതവണ എംപിയായി. പാര്‍ട്ടി അദ്ദേഹത്തിന് അത്രയധികം അധികാരം നല്‍കിയിരുന്നു. എന്നിട്ടും പഞ്ചാബിലെ ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തിന് നല്ലതുപോലെ പ്രവര്‍ത്തിക്കാനായില്ല. സത്യത്തില്‍ അദ്ദേഹം പഞ്ചാബിനെയും ഇവിടുത്തെ ജനങ്ങളെയുമാണ് അപമാനിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More