ചാന്‍സലര്‍ പദവി ഇല്ലാതാക്കാന്‍ നിയമസഭക്ക് കഴിയും; അത് ചെയ്യിക്കരുത് - കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടക്കുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചാന്‍സലര്‍ പദവി ഒരു ഭരണഘടനാ പദവിയല്ല. ഒരു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ചാന്‍സലര്‍ ആയി തുടരുന്നത്. അത് ഇല്ലാതാക്കാന്‍ നിയമസഭക്ക് കഴിയും. അത്തരം നടപടികളിലേക്ക് സര്‍ക്കാരിനെ കൊണ്ട് എത്തിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടാന്‍ എല്‍ ഡി എഫ് ഒരുങ്ങുന്നതിന്‍റെ സൂചനയാണ് കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെന്നാണ് കരുതുന്നത്. 

'ഗവര്‍ണര്‍ പദവി തന്നെ ആര്‍ഭാടമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. കാര്‍ഷിക നിയമത്തെയും, പൗരത്വ നിയമത്തെയും അനുകൂലിച്ച ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. മാധ്യമ ശ്രദ്ധ നേടുന്നതിന്‍റെ ഭാഗമായാണ് ഗവര്‍ണറിന്‍റെ പുതിയ ആരോപണം. സര്‍ക്കാരിനോട് ആശയവിനിമയം നടത്തുമ്പോള്‍ അതിനൊരു സ്വകാര്യത സൂക്ഷിക്കേണ്ടത് ആവശ്യമാണ്' - കാനം രാജേന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി ഐ മുഖപത്രവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. പദവിയുടെ മഹത്വം മനസിലാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം മറ്റെന്തോ ഉദ്ദേശിച്ചാണെന്നും ജനയുഗം പത്രത്തിന്‍റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ തന്‍റെ പദവിയുടെ മഹത്വം മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നത് ആദ്യമല്ലെന്നും നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്‍റെ പാത പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായിയെന്നും ജയയുഗത്തിന്‍റെ മുഖപ്രസംഗത്തില്‍ ആരോപിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More