അന്ത്യമടുക്കുമ്പോഴാണ് ആളുകള്‍ കാശിക്ക് പോകുന്നതെന്ന് അഖിലേഷ് യാദവ് ; വിമര്‍ശനവുമായി ബിജെപി നേതാക്കള്‍

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി സന്ദര്‍ശനത്തെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആളുകള്‍ അവരുടെ അന്ത്യമടുക്കുന്ന സമയത്താണ് കാശിയിലേക്ക് പോവുക എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അഖിലേഷ് യാദവ് മോദിയെ പരിഹസിച്ചത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വാരാണസിയിലെത്തിയത്.

വാരാണസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ ബിജെപി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി. ഹൈന്ദവ വിശ്വാസമനുസരിച്ച് വിശുദ്ധ നഗരമായ ബനാറസില്‍ ജീവിതത്തിന്റെ അവസാന നാളുകള്‍ ചിലവഴിക്കുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിനെതിരെ നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. ഇത്തരം ക്രൂരവും അപരിഷ്‌കൃതവുമായ പരാമര്‍ശങ്ങള്‍ അഖിലേഷ് യാദവിന്റെ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് എന്നാണ് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞത്. ഹിന്ദു വിശ്വാസികളോട് അല്‍പ്പമെങ്കിലും മമതയുണ്ടായിരുന്നെങ്കില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഇടനാഴി ഉദ്ഘാടനത്തെ അദ്ദേഹം സ്വാഗതം ചെയ്യുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് പ്രധാനം വോട്ടാണ്. എങ്കിലും ഒരാളുടെ അന്ത്യം ആഗ്രഹിക്കുന്നത് ക്രൂരമാണ്. ജനങ്ങള്‍ അഖിലേഷ് യാദവിനെ പാഠം പഠിപ്പിക്കും- പ്രഹ്‌ളാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More