വഖഫ് നിയമനം പി എസ് സിക്ക് വിടുന്നതില്‍ ആശങ്കയില്ല; ലീഗിനെതിരെ കാന്തപുരം

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനത്തില്‍ വീണ്ടും സര്‍ക്കാരിനെ പിന്തുണച്ച് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുമായി ആശങ്കകള്‍ പങ്കുവെച്ചിരുന്നെന്നും വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

'വഖഫ് പി എസ് സിക്ക് വിടുന്നതിലല്ല ഞങ്ങളുടെ ആശങ്ക. വഖഫിന്റെ സ്വത്തുക്കളെക്കുറിച്ചാണ്. സ്വത്തുക്കള്‍ ആരും കയ്യൂക്കുകൊണ്ട് കൈക്കലാക്കി ചിലവഴിക്കരുത്. അങ്ങനെയുണ്ടായാല്‍ ആ സ്വത്തുക്കള്‍ തിരിച്ചുപിടിക്കണം. അതൊന്നും ഒരു വിഭാഗത്തിന് പ്രശ്‌നമല്ലാതായി. അനാവശ്യമായി കുറേ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്'- കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വഖഫ് ബോര്‍ഡ് പി എസ് സിക്കു വിടുന്നതല്ല പ്രശ്‌നം. പി എസ് സിക്കുവിട്ടാല്‍ മുസ്ലീങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടാതാവരുത്. അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വഫഖ് പി എസ് സിക്ക് വിടാനുളള തീരുമാനം പിന്‍വലിക്കുംവരെ സമരം ചെയ്യാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഡിസംബര്‍ 9-ന് മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ റാലിയും നടത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More