കണ്ണൂര്‍ വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി. നിലവിലെ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ശരിവെച്ചത്. സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ട് വിസിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

വിസി നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്ന് ജസ്റ്റിസ് അമിത് റാവലിന്റേ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രായപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഈ മാസം 2 ന് വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ നിയമനം വന്‍ വിവാദമായിരുന്നു. കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് നിയമനം വിവാദമായത്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ തയാറാകണമെന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു. ചാന്‍സലറായ ആരിഫ് മുഹമ്മദ്‌ ഖാന്‍ കൂടി ഒപ്പിട്ടുകൊണ്ടാല്ലേ നിയമനം നടത്തിയത് എന്ന് കോടതി ചോദിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹര്‍ജിക്കാര്‍ അടുത്ത ദിവസം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. ഒരു ടേം പൂര്‍ത്തിയാക്കിയ വൈസ് ചാന്‍സലര്‍ക്ക് വീണ്ടും നിയമനം നല്‍കുന്നത് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഇതാദ്യമാണ്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More