കേരളത്തില്‍ നിന്നുള്ള പാല്‍ തമിഴ്‌നാട് സ്വീകരിക്കില്ല

കോവിഡ് 19 രോ​ഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പാൽ സ്വീകരിക്കില്ലെന്ന് തമിഴ്‌നാട്. കേരളത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി.    മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം ഇതോടെ പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തിൽ മിൽമക്ക് കർഷകരിൽ നിന്ന് പാൽ സ്വീകരിക്കാൻ സാധിക്കില്ല. ദിവസേന ആറ് ലക്ഷം ലിറ്റർ പാലാണ് മിൽമ കർഷകരിൽ നിന്ന് ശേഖരിക്കുന്നത്. ഇതിൽ പകുതിയും തമിഴ്നാട്ടിലേക്കാണ് പോകുന്നത്.

പാല്‍ വില്‍ക്കാന്‍ പറ്റാത്തതിനാൽ മിൽമ പാല്‍ സംഭരണം മലബാര്‍ മേഖലയില്‍  വെട്ടിക്കുറച്ചിരുന്നു. അതേസമയം അധികം വരുന്ന പാൽ പാൽപ്പൊടിയാക്കാൻ തമിഴ് നാട്ടിലെ കമ്പനികളുമായി മിൽമ കരാറിൽ എത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ഈ പദ്ധതിയും അവതാളത്തിലാകും.

ലോക്ഡൗൺ മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ മിൽമ പാൽ വിൽപന്ക് ഓണ്‍ലൈന്‍ സംവിധാന ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഓണ്‍ലൈന്‍ വഴി പാൽ വീടുകളില്‍ പാല്‍ എത്തിക്കുക. പാല്‍ സംഭരണത്തിലും വിതരണത്തിലും മിൽമ പ്രതിസന്ധി നേരിടുന്നുണ്ട്. സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല.

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More