അജയ് മിശ്ര ക്രിമിനല്‍, ശിക്ഷിക്കപ്പെടണമെന്ന് രാഹുല്‍ ഗാന്ധി; പ്രസംഗം തടഞ്ഞ് സ്പീക്കര്‍

ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അജയ് മിശ്ര ക്രിമിനലാണെന്നും അയാളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അജയ് മിശ്രക്ക് പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഹുല്‍ ഗാന്ധി ലഖിംപൂര്‍ വിഷയം സംസാരിക്കുന്നതിനിടെ നിരവധി തവണയാണ് സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടത്.

'ലഖിംപൂരില്‍ കര്‍ഷകരുടെ കൊലപാതകമാണ് നടന്നത്. അതില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്ക് പങ്കുണ്ട്. അദ്ദേഹം കര്‍ഷകരോട് ദ്രോഹം ചെയ്തിരിക്കുന്നു. കര്‍ഷകരെ കൊല്ലാന്‍ ഗൂഢാലോചന ചെയ്തതില്‍ ഒരാള്‍ അജയ് മിശ്രയാണ്. അയാള്‍ക്ക് ശിക്ഷ ലഭിക്കണം. ഈ വിഷയം സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് അനുവദിക്കൂ എന്നാണ് പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിച്ച സ്പീക്കറോട് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന്  പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്. 4 കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 10 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 13 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More