വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം - ശശി തരൂര്‍ എം പി

തിരുവനന്തപുരം: വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ശശി തരൂര്‍ എം പി. കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. എല്ലാ തരം ബിസിനസ് സംഭരങ്ങളെയും പ്രോത്സാഹിപ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നത് കേരളത്തിന് വളരെ ഗുണപ്രദമാകുമെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദ്രോഹ മനസ്ഥിതിയാണുള്ളത്. സർക്കാരിന്‍റെ  പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കുമ്പോഴാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫ് എംപിമാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിടാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടി അന്വേഷണം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസന്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 7 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 10 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 10 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More