റെയില്‍വേ ഭൂമിയിലെ ചേരികള്‍ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: റെയില്‍വേ ഭൂമിയിലുളള ചേരികള്‍ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി. റെയില്‍വേ ഭൂമി കയ്യേറി താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിലവില്‍ അവിടെ താമസിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ചേരികള്‍ ഒഴിപ്പിക്കാന്‍ റെയില്‍വേക്ക് അനുമതി നല്‍കിയത്.

'എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും ചേരികളായി മാറിയിരിക്കുകയാണ്. എഴുപത്തിയഞ്ച് വര്‍ഷമായി ഇന്ത്യയില്‍ തുടരുന്ന സങ്കടകരമായ കഥയാണിത്. അടുത്ത വര്‍ഷം ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനിക്കുകയാണ്. ഏത് നഗരം എടുത്ത് നോക്കിയാലും അവിടെയെല്ലാം റെയില്‍വേക്ക് ഇരുവശത്തുമായി ചേരികളുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. ആ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്' ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനധികൃതമായി റെയില്‍വേയുടെ ഭൂമി കയ്യേറി താമസിക്കുന്ന ഉടനടി നടപടിയെടുക്കണമെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കോടതി പറഞ്ഞു. കോര്‍പ്പറേഷനും റെയില്‍വേക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ചേരികള്‍ ഒഴിപ്പിക്കുമ്പോള്‍ ഓരോ കുടിലിലും താമസിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും കോടതി പറഞ്ഞു. ചേരി ഒഴിപ്പിക്കുന്നതുമുതല്‍ അടുത്ത ആറുമാസത്തേക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം ഓരോരുത്തര്‍ക്കും നല്‍കണം. ഈ പണം റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കണ്ടെത്തണം. ചേരികളില്‍ നിന്ന് ഒഴിപ്പിക്കപ്പെടുന്നവര്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ സ്ഥലത്തിനായി അപേക്ഷ നല്‍കിയാല്‍ ആറുമാസത്തിനകം അപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 14 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 15 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 15 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More