മുഖ്യമന്ത്രിയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച് വിവാദങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം പി. മുഖ്യമന്ത്രിയുമായുള്ള ഫോട്ടോ പങ്കുവെച്ചാണ് വിവാദങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ചില കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റി വെച്ച് വികസനത്തിനൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്‍റെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചത് വളരെയധികം ആസ്വദിക്കാന്‍ കഴിഞ്ഞു. ഫോട്ടോ പങ്കുവെച്ച് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്‍കിയ നിവേദനത്തില്‍ തരൂര്‍ ഒപ്പിടാത്തതിനെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസന്‍ ഇന്നലെ പറഞ്ഞിരുന്നു. അച്ചടക്കം ശശി തരൂരിനും ബാധകമാണ്. അതറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. അതേസമയം, വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നത്. അതേ അവകാശം ശശി തരൂരിനും ഉണ്ടെന്നുമാണ് കെ മുരളിധരന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More